News

ജലജീവൻ കുടിവെള്ള പദ്ധതിക്ക് പൈപ്പിട്ട് മൂടിയ ഭാഗത്ത് സ്കൂൾ ബസ് താഴ്ന്നു

കോടഞ്ചേരി: ജലജീവൻ കുടിവെള്ള പദ്ധതിക്ക് പൈപ്പിട്ട് മൂടിയ ഭാഗത്ത് സ്കൂൾ ബസ് താഴ്ന്നു. കല്ലന്തറമേടിനും കോടഞ്ചേരി പമ്പിനും ഇടയിലുള്ള ഭാഗത്താണ് പൈപ്പിടൽ നടക്കുന്നത്. പൈപ്പിട്ട് ജെ.സി.ബി കൊണ്ട് മണ്ണ് മൂടിയിട്ട നിലയിൽ ആയതുകൊണ്ട്, റോഡിന് വീതി കുറഞ്ഞ ഈ ഭാഗത്ത് രണ്ട് വലിയ വാഹനങ്ങൾ വരുമ്പോൾ സ്വാഭാവികമായും വാഹനം റോഡിന് പുറത്തേക്ക് ഇറക്കേണ്ടി വരുന്നു.കനത്ത മഴ പെയ്യുന്നതിനാൽ മണ്ണിട്ട് മൂടിയ ഭാഗത്ത് ചെറിയ വാഹനങ്ങൾ വരെ ചെളിയിൽ താഴ്ന്നു പോകുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം ഒരു സ്വകാര്യബസ്സും ഇതിന് സമീപം ചെളിയിൽ താഴ്ന്നിരുന്നു. ഇന്ന് ഈ സ്ഥലത്തിന് തൊട്ടടുത്ത് സ്കൂൾ ബസും ചെളിയിൽ താഴ്ന്നു. മതിയായ മുന്നറിയിപ്പുകൾ ഇല്ലാത്തത് അപകടങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുവാൻ കാരണമാകും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com