KODANECHERYLOCAL NEWS

പ്രൊജക്റ്റ് അധിഷ്ഠിത വിഷരഹിത
പച്ചക്കറി ഉത്പാദനവും, പരിപാലന പരിശീലന ഉദ്ഘാടനവും നടത്തി

കണ്ണോത്ത് സെന്റ്.ആന്റണീസ് യു.പി സ്കൂളിൽ ജില്ലാ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രത്നാകരൻ എ.കെ ‘വിഷ രഹിത പച്ചക്കറി ഉൽപാദനവും പരിപാലന പരിശീലനപരിപാടിയും’ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിൽ നിന്നും പച്ചക്കറി തൈകൾ നട്ട 150 മൺചട്ടികൾ സ്കൂളിന് ലഭ്യമാക്കി.

കൃഷി ഓഫീസർ ആരണ്യ വി.കെ, അസിസ്റ്റന്റ് കൃഷി ഓഫീസർ ഫസീല എന്നിവർ പദ്ധതി വിശദീകരണം നൽകി. പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ ജാഫർ സാദിഖ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷില്ലി മാത്യു അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ജയ്സൺ കിളിവള്ളിക്കൽ, സീനിയർ അസിസ്റ്റന്റ്  ജിജി എം തോമസ്, റോബിൻസൺ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേഷ് ചാക്കോ പരിപാടിക്ക് നന്ദിഅറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com