LOCAL NEWS

ജനപ്രതിനിധികൾക്ക് പൗരസ്വീകരണം

തിരുവമ്പാടി :ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്ക് തിരുവമ്പാടി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ
തിരുവമ്പാടി പൗരാവലി പൊതു സ്വീകരണം നൽകുന്നു.

22-ാം തിയ്യതി തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് തിരുവമ്പാടി ബസ്സ് സ്റ്റാൻഡിന് സമീപമുള്ള സർവ്വീസ് സഹകരണ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ചാണ് സ്വീകരണ ചടങ്ങ് സംഘടിപ്പിക്കുന്നത്.

ജോർജ്ജ് കാവാലം മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം തിരുവമ്പാടി പ്രസ് ക്ലബ് പ്രസിഡൻ്റ് തോമസ് വലിയപറമ്പൻ ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ് ബാബു മാസ്റ്റർ പൈക്കാട്ടിൽ, തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോസ് മാത്യു , ചലച്ചിത്ര സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ സിദ്ദിഖ് ചേന്ദമംഗല്ലൂർ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com