LOCAL NEWS

പാഠം ഒന്ന് പാടത്തേയ്ക്ക്*
മുക്കം കൃഷി ഓഫീസർക്കൊപ്പം ഫീൽഡ് ട്രിപ്പ് നടത്തി താഴക്കോട് ജി.എൽ.പി സ്കൂളിലെ  മിടുക്കർ.

മുക്കം:ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾ അവരുടെ പാoഭാഗമായ പച്ചക്കറിത്തോണി, പച്ചിലത്തുമ്പിലൂടെ എന്നിവയുമായി ബന്ധപ്പെട്ടു നടത്തിയ ഫീൽഡ് ട്രിപ്പ്  നവ്യാനുഭവമായി മാറി. രണ്ടാം ക്ലാസ്സിലെ മിൻഹ ഫാത്തിമയുടെ പച്ചക്കറിത്തോട്ടത്തിലേക്കാണ് ഫീൽഡ് ട്രിപ്പ് നടത്തിയത്.  വിദ്യാലയത്തിൻ്റെ ചുമരുകൾക്കപ്പുറത്ത് പാഠം ഒന്ന് പാടത്തേക്ക് ഇറങ്ങിച്ചെന്ന് വഴുതിന, വെള്ളരി, പീച്ചിങ്ങ, പടവലം, പാവൽ, , പപ്പായ, മുളക്, മത്തൻ, വെണ്ട, തക്കാളി കുമ്പളം, തണ്ണിമത്തൻ, ചീര, പയർ തുടങ്ങിയവയുടെ കൃഷിരീതിയും വളർച്ചാഘട്ടങ്ങളും വിളവെടുപ്പും നേരിട്ടു മനസ്സിലാക്കി.

മുക്കം കൃഷിഭവൻ ഓഫീസർ ടിൻസി ടോമിനൊപ്പം തങ്ങളുടെ അറിവുകളും പങ്കുവെച്ചു. കൃഷിരീതികളെപ്പറ്റിയും വിളകളുടെ പരിചരണത്തെപ്പറ്റിയും കുട്ടികളിലവബോധം സൃഷ്ടിക്കുവാനും ”എൻ്റെ വീട്ടിൽ ഞാനും കൃഷി ചെയ്യും, എനിക്കും വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കണം” എന്ന  പ്രാവർത്തിക തലത്തിലേക്ക് അവരെ എത്തിക്കാനും ഈ ഫീൽഡ് ട്രിപ്പ് ഏറെ ഉപകരിച്ചു. പാoഭാഗത്ത് തങ്ങൾ പഠിച്ച ‘മഞ്ഞ വാരിപ്പൂശി നില്ക്കും കുമ്പളപ്പൂവേ, ഒന്നാം വേലിക്കൽ ചന്തു പറിച്ചത് ഒന്നരവട്ടി പാവയ്ക്ക … തുടങ്ങിയ പാട്ടുകൾ പാടി കൃഷി ഓഫീസറേയും ടീമിനേയും ആസ്വദിപ്പിച്ചതും ഏറെ ഹൃദമായി.

   മിൻഹ ഫാത്തിമയുടെ രക്ഷിതാക്കളായ ഫിറോസ് – ഷഹർബാൻ, ബാവ നവാസ്, ആമിൽ മുഹമ്മദിൻ്റെ ഉപ്പ അഷ്റഫ്….. തുടങ്ങിയവർ കുട്ടികൾക്കായി തണ്ണിമത്തനും മിഠായികളും നൽകി.  സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് തങ്ങളുടെ വിഹിതമായി പച്ചക്കറികളും തന്നയച്ചാണവർ കുട്ടികളെ യാത്രയാക്കിയത്.
അധ്യാപകരായ സുമ റിനൂപ്, മീന ജോസഫ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com