
കക്കാടംപൊയിൽ:
കോഴിക്കോട് തിരുവമ്പാടി കക്കാടംപൊയിൽ – കോഴിപ്പാറ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു.
നാട്ടുകാർ കാലങ്ങളായി ആവിശ്യപ്പെട്ടുകൊണ്ടിരുന്ന ബസ് സർവീസാണ് ഇന്നലെ ആരംഭിച്ചത്.
സർവീസ് ആരംഭിച്ച ബസിന് കോഴിപ്പാറ കക്കാടംപൊയിൽ എന്നിവിടങ്ങളിൽ
പൗരവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, ഷൈജു പാണ്ടിപ്പിള്ളി, അജയൻ
വല്യാട്ടുകണ്ടത്തിൽ, ജോയി പാവക്കൽ, മാത്യൂ കൊട്ടാരത്തിൽ, നോബിൾ കിഴുക്കരക്കാട്ട്, ജായി ചന്ദ്രൻ കുന്നേൽ, അഗസ്റ്റിൻ പുളിക്കൽ, ജോസ് മുല്ലുർ എന്നിവർ നേതൃത്വം നൽകി
ബസ് സമയവിവരങ്ങൾ.
9 AM- കോഴിക്കോട് to (10.40AM തിരുവമ്പാടി) കക്കാടംപൊയിൽ,
12.00 pm കക്കാടംപൊയിൽ to കോഴിക്കോട്
3 PM.കോഴിക്കോട് to
(5 PM തിരുവമ്പാടി)- കക്കാടംപൊയിൽ കോഴിപ്പാറ
6.10 PM കോഴിപ്പാറ- കക്കാടംപൊയിൽ തിരുവമ്പാടി.


