News

കൂടരഞ്ഞി-പൂവാറൻതോട് -ചാലിയാർ – നിലമ്പൂർ റോഡ് : മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂടരഞ്ഞി-പൂവാറൻതോട് -ചാലിയാർ – നിലമ്പൂർ റോഡിന്റെ ആദ്യഘട്ട പരിഷ്‌കരണ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. 3 കോടി രൂപ അനുവദിച്ച പ്രവൃത്തിയുടെ നിർവഹണം പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് നിർവഹിക്കുന്നത്. പൂവാറൻതോട്ടിൽ നടന്ന പരിപാടിയിൽ ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ തോമസ് മാത്യു, റോയ് ആക്കേൽ, ആദർശ് ജോസഫ് എൽസമ്മ ജോർജ്, പൂവറൻതോട് പള്ളിവികാരി ഫാ. ദിപു വള്ളികുന്നേൽ, അബ്‌ദുൾ ബാസിത് സഖാഫി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ ജെ ജലീൽ, കെ എം മോഹനൻ രാമചന്ദ്രൻ വൽകണ്ടതിൽ, ജബ്ബാർ കൊട്ടാരം, ജോബി മൈലടിയിൽ, സുബ്രഹ്മണ്യൻ മാമ്പട്ട്, തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിന് പൊതുമരാമത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അബ്‌ദുസത്താർ സ്വാഗതവും, അസിസ്റ്റന്റ് എൻജിനിയർ മുഹ്സിൻ നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com