LOCAL NEWSNews

ബൈക്ക് മോഷ്ടാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്:രാത്രികാലങ്ങളിൽ നഗരത്തിൽ കറങ്ങിനടന്ന് വീടുകളിലും വ്യാപാരസ്ഥാപന പരിസരങ്ങളിലും നിർത്തിയിടുന്ന ഇരുചക്രവാഹനങ്ങൾ മോഷ്ടിക്കുന്ന രണ്ട്‌ പേർ പൊലീസ് പിടിയിൽ. കരുവിശേരി മുണ്ടിയാടിതാഴം ഹൗസിലെ പി ജോഷിത്തി(30)നയും പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയേയുമാണ് നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷും സംഘവും അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ആറിന് പുലർച്ചെ കാരപ്പറമ്പ് സ്വദേശി ജിഷിത്ത് ലാലിന്റെ വീട്ടുമുറ്റത്ത് നിർത്തിയ  സ്കൂട്ടർ സംഘം മോഷ്ടിച്ചിരുന്നു. ഈ സ്കൂട്ടർ പ്രതികളിൽനിന്ന്‌ കണ്ടെടുത്തു. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്‌. കോടതിയിൽ ഹാജരാക്കിയ ജോഷിത്തിനെ   റിമാൻഡ്ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ   ജുവനൈൽ കോടതിയിൽ ഹാജരാക്കി. 

നടക്കാവ് എസ്‌ഐ എസ് ബി കൈലാസ് നാഥ്, എഎസ്‌ഐ ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം വി ശ്രീകാന്ത്, സജീവൻ, ഹരീഷ് കുമാർ, സി ലെനീഷ്, പി എം  ജിത്തു, ബബിത്ത് കുറുമണ്ണിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com