പൂവാറംതോട്- ആനക്കല്ലംപാറ റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ പുനരുദ്ധാന പ്രവർത്തിയുടെ ഉത്ഘാടനം നാളെ

കൂടരഞ്ഞി :പൂവാറംതോട്- ആനക്കല്ലംപാറ റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ പുനരുദ്ധാന പ്രവർത്തിയുടെ ഉത്ഘാടനം നാളെ(15.03.2026) വൈകിട്ട് 3 മണിക്ക് റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ സമീപത്ത് വെച്ച് തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിൻ്റോ ജോസഫ് നിർവഹിക്കും, പഞ്ചായത്ത് പ്രസിഡൻ്റ് ബോബിഷിബു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് മുൻ പഞ്ചായത്ത് മെമ്പർ എൽസമ്മ ജോർജ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കുന്നതാണ് പൂവാറൻതോട് പ്രദേശത്തിൻ്റെ അഭിമാനമായി ആനക്കല്ലംപാറ പൊയിലിങ്ങാ പുഴക്ക് കുറുകെയുള്ള റഗുലേറ്റർ കം ബ്രിഡ് കാണാനും പുഴയിൽ ഇറങ്ങാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും നിരവധി ആൾക്കാരാണ് ഇവിടെ വന്നു കൊണ്ടിരിക്കുന്നത് കൂടുതൽ ടൂറിസ്റ്റ്കളെ ആകർഷിക്കുന്ന രീതിയിൽ ഏറ്റവും മനോഹരമായിട്ടാണ് ജലസേചന വകുപ്പ് 30 ലക്ഷം രൂപ മുടക്കി ബ്രിഡ്ജിൻ്റെ പുനരുദ്ധാരണ പ്രവർത്തികൾ നടത്തുന്നത്. ആധുനികരീതിയിലാണ് ഇവിടെ വെള്ളം സംഭരിച്ച് നിർത്തുന്നതന്ന് വാർഡ് മെമ്പർ റോയ് ആക്കേൽ പറഞ്ഞു.



