KOODARANCHILOCAL NEWS

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ മലേറിയ ദിനാചരണം സംഘടിപ്പിച്ചു.

കൂടരഞ്ഞി: കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മലേറിയ ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി മെഡിക്കൽ ഓഫീസർ മലേറിയയുടെ ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, സമയോചിതമായ ചികിത്സയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച്  ബോധവൽക്കരണ ക്ലാസ് നടത്തി.
ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, പബ്ലിക് ഹെൽത്ത് നഴ്‌സ് ബേബി.കെ, നാഷണൽ ഹെൽത്ത് മിഷൻ PRO രഞ്ജു ജോർജ്എന്നിവർ  സംസാരിച്ചു.

മലേറിയയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരിപാടി സംഘടിപ്പിച്ചതായി അധികൃതർ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി മലേറിയ പ്രതിജ്ഞയും എടുത്തു. ആരോഗ്യ പ്രവർത്തകരും ആശാപ്രവർത്തകരും, KMCT മെഡിക്കൽ കോളേജിലെ എം.പി.എച്ച് വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com