LOCAL NEWSMUKKAM

നിധിൻ രാജിന്റെ മരണം: കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുക്കത്ത് പ്രതിഷേധം

മുക്കം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പി.കെ.എസ് (എസ് സി ക്ഷേമ സമിതി) തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

പി.കെ.എസ് ജില്ലാ വൈസ്  പ്രസിഡന്റ് പി.ടി. ബാബു പൊതുയോഗം ഉദ്ഘാടനം ചെയ്തു. നിധിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി. നിലീന യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഒ.കെ. സാമി
അഖിലേഷ് കെ.പി.
ബിന്ദു കെ.
സന്തോഷ് കുമാർ,
ജയദീപൻ എന്നിവർ നേതൃത്വ നൽകി.
ഏരിയ സെക്രട്ടറി സി.എൻ. വിശ്വൻ സ്വാഗതം പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com