
കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കൂടരഞ്ഞി ടൗണിൽ നടന്ന ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി ഷിയാസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിസാറാബീഗം
വാർഡ് മെമ്പർമാരായ സജയ് എം.കെ, വിനോദ് മഞ്ഞപ്പാറ, മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ പി.കെ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, സി.ഡി.എസ് ചെയർപേഴ്സൺ റീന, വ്യാപാരി വ്യവസായി സെക്രട്ടറി മുഹമ്മദ് പാതിപറമ്പിൽ, സ്വതന്ത്ര ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സെക്രട്ടറി വിജയൻ എന്നിവർ സംസാരിച്ചു.
ഹരിത കർമ്മ സേന അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ,ആശാ വർക്കർമാർ, ഓട്ടോ തൊഴിലാളികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, വിവിധ സന്നദ്ധസംഘടന പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.



