
മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാവു സംരക്ഷണ സെമിനാറും ഗോത്രായനം ചിത്ര പ്രദർശനവും സംഘടിപ്പിച്ചു. പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനത് കലാരൂപമായ തിറയാട്ടത്തിന്റെ വിവിധ രൂപങ്ങൾ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ സന്തോഷ് ലിയോയുടെ നേതൃത്വത്തിൽ ചിത്ര പ്രദർശനം നടത്തിയത്. ചടങ്ങിൽ കാവു സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്തോഷ് ലിയോ ക്ലാസെടുത്തു. സ്കൂൾ ലോക്കൽ മാനേജർ ഫാ. അനീഷ് കവുങ്ങുംപിള്ളിൽ, പ്രിൻസിപ്പാൾ ഫാ.റെജി കോലാനിയ്ക്കൽ, വൈസ് പ്രിൻസിപ്പാൾ ജസിത കെ., വിദ്യാർത്ഥികളായ ഹൃദ്യലക്ഷ്മി, ഏബൽ ജോ അജോഷ്, എയ്ഞ്ചൽ ആന്റോ എന്നിവർ നേതൃത്വം നൽകി.



