LOCAL NEWSNewsTHIRUVAMBADY
പരാതികൾ തീർപ്പു കൽപ്പിക്കാൻ ഗ്രാമ അദാലത്തുമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തും ജില്ലാ ലീഗൽ സെർവീസ് അതോററ്റിയുമായി ചേർന്ന് ഗ്രാമ പഞ്ചായത്ത് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. 2022 ആഗസ്റ്റ് 29 രാവിലെ 10 മണി മുതൽ ഗ്രാമ പഞ്ചായത്ത് ഹാളിലാണ് അദാലത്ത്.
ഗ്രാമ പഞ്ചായത്ത് ഭരണ സമിതി 2022 ഫെബ്രുവരി 22,23 നിയ്യതികളിൽ നടത്തിയ ഗ്രാമ ചലന യാത്രയിൽ നിന്ന് നേരിട്ട് സ്വീകരിച്ച 99 പരാതികളും ഗ്രാമ പഞ്ചായത്തിൽ നേരിട്ട് ലഭിച്ച 35 പരാതികളും ഉൾപ്പെടെ 134 പരാതികളാണ് അദാലത്തിൽ തീർപ്പു കൽപ്പിക്കുന്നതിനായി പരിഗണിക്കുന്നത്. പരാതി സമർപ്പിച്ചവർ അദാലത്തിൽ പങ്കെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാനും അറിയിച്ചു.



