LOCAL NEWSNews

കോഴിക്കോട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

വാഹന ലേലം 21 ന്

കോഴിക്കോട് സിറ്റിയിലെ വിവിധ  പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചിട്ടുളളതും, അവകാശികൾ ഇല്ലാത്തതും നിലവിൽ അന്വേഷണവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമായ 34 വാഹനങ്ങൾ എംഎസ്ടിസി ലിമിറ്റഡ് മുഖേന ഇ ഓക്ഷൻ വഴി ജൂൺ 21 ന് രാവിലെ 11 മണി മുതൽ വൈകീട്ട് നാല് വരെ ഓൺലൈനായി ലേലം ചെയ്യും.  താത്പര്യമുളളവർക്ക് എംഎസ്ടിസി വെബ്സൈറ്റിൽ ബയർ ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം.  ഫോൺ : 0495 2722673.

കൂടിക്കാഴ്ച  20 ന്

ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ / പ്രോജക്ടുകളിൽ  ഒഴിവുള്ള  താത്കാലിക  ഒഴിവിലേക്ക്  ജൂൺ 20 ന്  കൂടിക്കാഴ്ച നടത്തുന്നു.

തസ്തിക, യോഗ്യത എന്നീ ക്രമത്തിൽ – മെഡിക്കൽ ഓഫീസർ സ്‌പെഷ്യലിസ്റ്റ് – ബി.എ.എം.എസ്, എം.ഡി  മാനസികം, മെഡിക്കൽ ഓഫീസർ സ്‌പെഷ്യലിസ്റ്റ് ബി.എ.എം.എസ്, എം.ഡി  കായചികിത്സ, ഫാർമസിസ്റ്റ് – ഒരു വർഷത്തെ ഡയറക്ടർ ആയുർവ്വേദ മെഡിക്കൽ എഡ്യുക്കേഷൻ നടത്തുന്ന ഫാർമസി കോഴ്‌സ്, തെറാപ്പിസ്റ്റ് (ഫീമെയിൽ) – ഒരു വർഷത്തെ ഡയറക്ടർ ആയുർവ്വേദ മെഡിക്കൽ എഡ്യുക്കേഷൻ നടത്തുന്ന തെറാപ്പി കോഴ്‌സ്.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10.30 ന് സിവിൽ സ്റ്റേഷനിലെ ജില്ലാ ആയുർവ്വേദ മെഡിക്കൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്  0495 2371486

കുംഭാര കോളനികളുടെ അടിസ്ഥാന വികസന പദ്ധതിക്കായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു

പിന്നാക്ക വിഭാഗങ്ങളിലെ പരമ്പരാഗത കളിമൺപാത്ര നിർCEണ തൊഴിലാളികൾ തിങ്ങിപാർക്കുന്ന പ്രദേശങ്ങളുടെ സമഗ്ര പുരോഗതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് കുംഭാര കോളനി നവീകരണം. അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഒരു കോളനിക്ക് ഒരു കോടി രൂപ ധനസഹായം അനുവദിക്കും. പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി കോളനികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കോളനി സ്ഥിതി ചെയ്യുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു. അവസാന തിയതി ജൂൺ 30. വിവരങ്ങൾക്ക് www.bcdd.kerala.gov.in, 0495-2377786

സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം  24 ന്

വിദ്യാർത്ഥികളുടെ യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കോഴിക്കോട് ജില്ലാതല സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ജൂൺ 24 രാവിലെ 10.30ന് കലക്ടറുടെ ചേമ്പറിൽ ചേരും.

സഹകരണ ബാങ്ക് ജൂനിയർ ക്ലാർക്ക് സൗജന്യ പരീക്ഷാ പരിശീലനം 

സഹകരണ ബാങ്കുകളിലെ ജൂനിയർ  ക്ലാർക്ക് നിയമനത്തിനായി സഹകരണ സർവീസ്  എക്‌സാമിനേഷൻ ബോർഡ് നടത്തുന്ന പരീക്ഷക്കുള്ള സൗജന്യ ഓഫ്‌ലൈൻ പരിശീലന പരിപാടി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ  ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. താത്പര്യമുള്ളവർക്ക് 0481-2731025, 9605674818 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.

സൗജന്യ തൊഴിൽ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര-കേരള സർക്കാരുകളും തൃശൂർ ജില്ലാ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സഹകരണത്തോടെ  നൈപുണ്യവികസനത്തിന്റെ  ഭാഗമായി നടത്തുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈ, യുവ കേരളം കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.  തൃശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്,  എറണാകുളം എന്നീ ജില്ലകളിലെ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് അതാത് മേഖലകളിൽ നിയമനം നൽകും. കൂടുതൽ വിവരങ്ങൾക്ക് : 9288006404,9288006425

മുതിർന്ന പൗരരുടെ ക്ഷേമം സംബന്ധിച്ച യോഗം 21 ന്

മുതിർന്ന പൗരരുടെ ക്ഷേമം സംബന്ധിച്ച യോഗം ജൂൺ 21 രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.  വിവിധ വയോജന പദ്ധതികളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് തദ്ദേശ സ്വയംഭരണം, റവന്യൂ, ആരോഗ്യ കുടുംബക്ഷേമം, സാമൂഹ്യ ആഭ്യന്തരം വകുപ്പുകളിലെ ഉദ്യോഗസ്ഥൻമാരുമായി ചർച്ച നടത്തും. ജില്ലയിൽനിന്നും സമിതിയ്ക്ക് ഹർജികളിൻമേൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽനിന്നും തെളിവെടുപ്പ് നടത്തും. യോഗാനന്തരം സമിതി കോഴിക്കോട് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഹോമിയോ കോളേജ് എന്നിവിടങ്ങൾ സന്ദർശിച്ച് മുതിർന്ന പൗരൻമാർക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതുമാണ്.

ലംപ്‌സം ഗ്രാന്റ്: രേഖകൾ ഹാജരാക്കണം

ജില്ലയിലെ വിവിധ സ്‌കൂളുകളിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്ക് സർക്കാർ 2022-23 അധ്യയന വർഷാരംഭത്തിൽ ലംപ്‌സം ഗ്രാന്റ്, അഞ്ച് മാസത്തെ സ്‌റ്റൈപന്റ് എന്നിവ വിതരണം ചെയ്യേണ്ടതാണ്.  ആയതിന് നടപ്പ് അധ്യയന വർഷം എല്ലാ സ്‌കൂളുകളിലെയും പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പേര്, ക്ലാസ്, ജാതി, സമുദായം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ പ്രധാനാധ്യാപകർ സാക്ഷ്യപ്പെടുത്തി ആമുഖ കത്ത് സഹിതം കോഴിക്കോട് സിവിൽ സ്റ്റേഷനിലെ  ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ ജൂൺ 30 നകം ലഭ്യമാക്കണം. ഫോൺ:  0495 2376364.

മൗൽഡിങ് സൂപ്പർവൈസർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ സ്ഥാപനമായ അസാപ് കേരള നടത്തുന്ന മൗൽഡിങ് സൂപ്പർവൈസർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു
ഫോൺ : 9495999783/ 9495999710

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com