LOCAL NEWSTHIRUVAMBADY

ക്വട്ടേഷൻ ക്ഷണിച്ചു

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കുറുമരുകണ്ടി, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുത്തപ്പൻ പുഴ, മേലെ പൊന്നാങ്കയം, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കടവ് എന്നീ ആദിവാസി ഊരുകളിലേക്ക് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് വഴി നല്കുന്ന റേഷൻ സാധനങ്ങൾ നേരിട്ട് എത്തിക്കുന്നതിനായി താല്പര്യമുള്ള വാഹന ഉടമകൾ/ വ്യക്തികൾ എന്നിവരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു.

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 മെയ് 10 വൈകീട്ട് അഞ്ച് മണി. 2023 മെയ് 11 ന് രാവിലെ പതിനൊന്ന് മണിക്ക് ക്വട്ടേഷനുകൾ തുറക്കും. ക്വട്ടേഷൻ ലഭിക്കുന്നയാൾ 10,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഹാജരാക്കേണ്ടതാണ്. ക്വട്ടേഷൻ സമർപ്പിക്കേണ്ട മേൽവിലാസം – താലൂക്ക് സപ്ലൈ ഓഫീസ് , റോയൽ ടവർ, ചുങ്കം താമരശ്ശേരി -673573 കൂടുതൽ വിവരങ്ങൾക്ക് : 094952223040

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com