
മുക്കം: മുരിങ്ങം പുറായ് റഷീദ് മക്ക, ആയിഷ ദമ്പതികളുടെ മൂത്ത മകൾ റിസ് വാന ഷമീറാണ് മൂന്നാമതും തൻ്റെ തലമുടി എം.വി.ആർ ലെ ക്യാൻസർ രോഗികൾക്ക് വേണ്ടി മുറിച്ച് നൽകിയത്.ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളിൽ മാതൃക എൻ്റെ പിതാവാണെന്നും, തലമുടി മുറിച്ച് നൽകുന്നതിൽ ഏറെ സന്തോഷിക്കുന്നത് ഭർത്താവ് ഷമീറാണെന്നും റിസ് വാന പറഞ്ഞു.അനുജത്തിമാരും റിസ് വാനയുടെ പാത പിന്തുടർന്നു വരുന്നുണ്ട്.
10 ലും, 8 ലും പഠിക്കുന്ന റദുവയും, റിസയും ഓരോ തവണ തലമുടി ക്യാൻസർ രോഗികൾക്ക് വേണ്ടി മുറിച്ച് നൽകിയവരാണ്.ആർക്കെങ്കിലും ഇതൊരു പ്രചോതനമായി തീരട്ടെയെന്നാണ് ഭർത്താവ് ഷമീർ പറയുന്നത്.രക്തദാന മേഖലകളിൽ സജീവ ഇടപെടലുകൾ നടത്തുന്ന റഷീദ് മക്ക ഇതിനോടകം 65 തവണയാണ് രക്തം നൽകി പുതുജീവൻ നൽകിയത്.



