
കോടഞ്ചേരി: ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പായ മലബാർ റിവർ ഫെസ്റ്റിവലിന്റെ 12-ാം പതിപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി. സബ് കമ്മിറ്റി യോഗം നാളെ രാവിലെ 11 മണിക്ക് കോടഞ്ചേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും. തിരുവമ്പാടി എം.എൽ.എ സി. കെ. കാസിം അധ്യക്ഷത വഹിക്കും.മലബാർ റിവർ ഫെസ്റ്റിവൽ 2026 ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിലായി കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞി പുഴയിലും ചാലിപ്പുഴയിലും നടക്കും. കേരള ടൂറിസം വകുപ്പും,കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.



