KERALA NEWSKOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വിവിധ സബ് കമ്മിറ്റികളുടെ അവലോകനം നടത്തി.

കോടഞ്ചേരി : പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വിവിധ സബ് കമ്മിറ്റികളുടെ അവലോകനവും സബ് കമ്മിറ്റികളുടെ പൂർത്തീകരണവും നടത്തി. വിവിധ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ വിവിധ ഇവന്റുകൾ നടത്താനും യോഗത്തിൽ തീരുമാനമായി മഴ നടത്തം കാളപൂട്ട് മത്സരം വടംവലി സൈക്കിൾ മാരത്തൻ ഓഫ് റോഡ് മാരത്തൻ തുടങ്ങിയ വിവിധ ഇവന്റുകൾ നടത്താനും യോഗം തീരുമാനിച്ചു. തിരുവമ്പാടി എംഎൽഎ സി കെ കാസിം അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ മാളവിക ജി നായർ സബ് കമ്മിറ്റി അവതരണം നടത്തി. കേരള അഡ്വഞ്ചർ ടൂറിസം സി ഇ ഓ ബിനു കുര്യാക്കോസ് പദ്ധതി വിശദീകരണം നടത്തി.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ സി ഹുസൈൻ മാസ്റ്റർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്മാരായ അലക്സ് തോമസ്, സുജ ടോം, ഗംഗാധരൻ പി കെ, ജോർജുകുട്ടി കക്കാടംപൊയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി ഇലന്തൂർ, കോടഞ്ചേരി പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷനായ വിൻസെന്റ് വടക്കേമുറിയിൽ, റിയാന സുബൈർ, മിനി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സണ്ണി കാപ്പാട്ട് മല,മുഹമ്മദ് വട്ടപ്പറമ്പിൽ,ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം പ്രദീപ് ചന്ദ്രൻ, സന്തോഷ് കുമാർ ടി എൻ ഐ പി കോടഞ്ചേരി പോലീസ് അബ്ദുൽ ഗഫൂർ എം മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ, രമ്യ ഇ കെ എസ് ഐ കോളേജ് തിരുവമ്പാടി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, റോയ് കുന്നപ്പള്ളി, നിസ്തുൽദാസ്, എൻ സുരേന്ദ്രൻ, പോൾസൺ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com