
കൂടരഞ്ഞി : ഷിറ്റോ റിയൂ കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ കരാട്ടെ വിദ്യാർത്ഥികൾക്ക് ബ്ലാക്ക് ബെൽറ്റ് അവാർഡുകൾ വിതരണം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് സി കെ കാസിം എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം രത്നാ രാജേഷ് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ മുഖ്യപ്രഭാഷണം നടത്തി. തിരുവമ്പാടി പോലീസ് പ്രൊബേഷൻ എസ്.ഐ. പി. അഭിജിത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കരാട്ടെ കേരള ചീഫ് ഷിഹാൻ ജയേഷ് സ്രാമ്പിക്കൽ, റെൻഷി കെ.പി. തങ്കച്ചൻ, സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബിനു ബേബി, ഹൈസ്കൂൾ പ്രധാനാധ്യാപകൻ സജി ജോൺ, ബാബു ചെല്ലന്തറയിൽ, അനീഷ് പുത്തൻപുര, സോളി ജോസഫ് എന്നിവർ സംസാരിച്ചു.എം ഡി മാത്യു, യൂണിവേഴ്സിറ്റി കരാട്ടെ കോച്ച് കെ. വിഷ്ണു, ബെനിറ്റോ തങ്കച്ചൻ, സൗമ്യ ജയേഷ്, അർച്ചന രാജ്, നവ്യ, വൈഗ ഹരികേഷ്, എസ്. തീർത്ഥ, അക്സ ജോർജ്, സബിൻ സജിൻ എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ 25 വിദ്യാർത്ഥികൾ ബ്ലാക്ക് ബെൽറ്റ് സ്വീകരിച്ചു.



