LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും വൻ സുരക്ഷാ ഭീഷണി ഒഴിവായി; ആനയാംകുന്നിലെ വലിയ പൈപ്പുകൾ ഒടുവിൽ നീക്കം ചെയ്തു.

മുക്കം:വർഷങ്ങളായി ആനയാംകുന്ന്- മുരിങ്ങംപറായി റോഡ് സൈഡിൽ കൂട്ടിയിട്ടിരുന്ന ജലജീവൻ മിഷന്റെ വലിയ കുടിവെള്ള പൈപ്പുകൾ ഒടുവിൽ മാറ്റി. വാഹനഗതാഗതത്തിനും കാൽ നടയാത്രക്കാർക്കും വൻ ഭീഷണി സൃഷ്ടിച്ചിരുന്ന പൈപ്പുകൾ നിരവധി അപകടങ്ങൾക്ക് കാരണമായിരുന്നു. ആനയാംകുന്ന് ഹൈസ്കൂൾ, ഹയർസെക്കന്ററി സ്കൂൾ, ആനയാംകുന്ന് ജി.എൽ പി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും , നാട്ടുകാർക്കും ഒരുപോലെ ശല്ല്യമായിരുന്ന നിരവധി പൈപ്പുകളാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്.ഇതേ തുടർന്ന് ജലജീവർ മിഷൻ കരാറുകാരുമായും , വാട്ടർ അതോറിറ്റി എൻജിനിയറുമായും, ജലജീവൻ മിഷൻ എൻജിനിയർമാരുമായും കാരശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വാർഡ് മെമ്പർമാരും നിരന്തരം ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൈപ്പ് മാറ്റാൻ നടപടിയായത്.

വാർഡ് മെമ്പർ അമീന ബാനു പഞ്ചായത്ത് ഭരണസമിതിയിൽ വിഷയം ഉന്നയിക്കുകയും സി.കെ കാസിം എം എൽ എക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൽ ആരിഫും വിഷയത്തിൽ കാര്യമായി ഇടപെടൽ നടത്തിയിരുന്നു.ഇതിൻ്റെ എല്ലാം ഭാഗമായാണ് പൈപ്പ് മാറ്റിയത്. പ്രവർത്തിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി.അബ്ദുൾ അക്ബർ, വൈസ് പ്രസിഡണ്ട് എം. ദിവ്യ, ആരോഗ്യ വിദ്യാഭ്യാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അബ്ദുൾ ഹാരിഫ്, വാർഡ് മെമ്പർ അമീന ബാനു എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com