LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

“വ്യായാമമാണ് ലഹരി”; അതിഥി തൊഴിലാളികൾക്ക് ലഹരിവിരുദ്ധ സന്ദേശവുമായി സൗത്ത് കൊടിയത്തൂർ മെക് സെവൻ കൂട്ടായ്മ.

മുക്കം: ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച തൂഫാൻ പദ്ധതിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണവുമായി മെക് സെവൻ യുനിറ്റ്.വ്യായാമമാണ് ലഹരി എന്ന മുദ്രാവാക്യവുമായാണ് സൗത്ത് കൊടിയത്തൂർ മെക് സെവൻ കൂട്ടായ്മ കൊടിയത്തൂർ അങ്ങാടിയിൽ പരിപാടി സംഘടിപ്പിച്ചത്.

നിരവധി തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്തംഗം എം.പി ജുമൈല ഉദ്ഘാടനം ചെയ്തു.കെ പി ഗഫൂർ മാസ്റ്റർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.ചടങ്ങിൽസലാം പുളയക്കോട് അധ്യക്ഷതവഹിച്ചു.സി.മൻസൂർ,വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂനിറ്റ പ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടി, മെക് സെവൻ ഏരിയ കോ ഓർഡിനേറ്റർ ബീരാൻ കുട്ടി, വളപ്പിൽ റഷീദ് , എം.ഷബീർ, പിഎം സലിം, ട്രെയ്നർ ജാഫർ സാദിഖ് തുടങ്ങിയവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com