KODANECHERYLOCAL NEWSNews

കോടഞ്ചേരിയിൽ കിണറ്റിൽ വീണ പശുക്കുട്ടിയെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി; ഉടമയുടെ സമയോചിത ഇടപെടലും തുണയായി

കോടഞ്ചേരി : മേഞ്ഞു നടക്കുന്നതിനിടെ കിണറ്റിൽ വീണ പശുക്കുട്ടിയെ മുക്കം അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കോടഞ്ചേരി ഉദയനഗറിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഉദയ നഗറിലുള്ള മലയിൽ പോൾസന്റെ 2 മാസം പ്രായമുള്ള പശുക്കുട്ടിയാണ് ഏകദേശം എട്ട് മീറ്റർ താഴ്ചയും രണ്ട് മീറ്ററോളം വെള്ളവുമുള്ള കിണറ്റിൽ അകപ്പെട്ടത് . ഉടനെ പോൾസൺ മുക്കം അഗ്നിശമന സേനയെ വിവരമറിയിക്കുകയും കിണറ്റിൽ ഇറങ്ങി പശുക്കുട്ടിയെ വെള്ളത്തിന് മുകളിൽ പൊക്കി നിർത്തുകയുമായിരുന്നു.

സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. എം ജിഗേഷ് റോപിന്റെയും റെസ്ക്യൂ നെറ്റിന്റെയും സഹായത്തോടെ കിണറ്റിൽ ഇറങ്ങി പോൾസനെയും പശുക്കിടാവിനെയും രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. വി അഹമ്മദ്‌ റഹീഷ്, സേനാംഗങ്ങളായ പി. ടി ശ്രീജേഷ്, കെ. പി അജേഷ്, എം. കെ അജിൻ, പി രാജേന്ദ്രൻ എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com