KODIYATHOORLOCAL NEWSNews
വാഹന അപകടത്തിൽ ഗുരുതര പരിക്ക് പറ്റി ചികിത്സയിലായിരുന്ന പഞ്ചായത്തംഗം മരണപ്പെട്ടു.

കൊടിയത്തൂർ:കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വനിതാ ലീഗ് നേതാവുമായ ആയിഷ ചേലപ്പുറത്ത് മരണപ്പെട്ടു.ഇന്നലെ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഗുരുതര പരിക്കേറ്റു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ചെറുവാടി നിന്ന് പൊറ്റമ്മലിലേക്ക് പോകുന്ന വഴിയിലാണ് ബൈക്ക് നിയന്ത്രണം വിട്ട് അപകടം സംഭവിച്ചത്.



