KODANECHERYLOCAL NEWSNews

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ഗ്രാമീണ ടൂറിസം സെമിനാര്‍ 28ന്

കോടഞ്ചേരി : മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഗ്രാമീണ ടൂറിസം സെമിനാര്‍ സംഘടിപ്പിക്കും. ജൂലൈ 28ന് രാവിലെ 10.30ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ സി.കെ കാസിം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നകുട്ടി ദേവസ്യ അധ്യക്ഷയാകും.ഉത്തരവാദിത്ത ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം സാധ്യതകള്‍, ഹേംസ്റ്റേ ഫാം ടൂറിസം സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. ടൂറിസം സംരംഭകര്‍, ടൂറിസം സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍, റിസോര്‍ട്ട്, ഹോംസ്റ്റേ, ഫാം ടൂറിസം, ഹോട്ടല്‍ ഉടമകള്‍, ടൂറിസം ക്ലബ് പ്രതിനിധികള്‍, ടൂറിസ്റ്റ് വാഹന ഉടമകള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com