വെണ്ണക്കോട് വെള്ളാട്ട് ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ സൗജന്യ ഓണക്കിറ്റ് വിതരണവും പാതിരിശ്ശേരി ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ ഫോട്ടോ അനാച്ഛാദനവും സംഘടിപ്പിച്ചു

ഓമശ്ശേരി:അമ്പലമുക്ക് വെണ്ണക്കോട് വെള്ളാട്ട്ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രത്തിൽ സൗജന്യ ഓണക്കിറ്റ് വിതരണവും പാതിരിശ്ശേരി ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ ഫോട്ടോ അനാച്ഛാദനവും സംഘടിപ്പിച്ചു
വെള്ളാട്ട് ശ്രീലക്ഷ്മീ നരസിംഹമൂർത്തീ ക്ഷേത്രം വെണ്ണക്കോട് അമ്പലമുക്ക്
ക്ഷേത്രത്തിൽ മാസംതോറും നടത്തി വരാനുള്ള അത്തസദ്യ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ അത്തം വളരെ ഗംഭീരമായി ആഘോഷിച്ചു.ആഘോഷത്തിൽ ക്ഷേത്രത്തിൻ്റ ഭഗവത്പാദം പൂകിയ മുൻ തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ ഫോട്ടോ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി അനാഛാദനം ചെയ്തു.
2021-2022 വർഷത്തെ മീഡിയാസിറ്റി പുരസ്ക്കാരമായ താന്ത്രിക ശ്രേഷ്ഠ പുരസ്ക്കാരത്തിനർഹനായ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മിഥുൻ നമ്പൂതിരിപ്പാടിനെ കേരള ക്ഷേത്ര സംരക്ഷണ സമിതി മുഖ്യാധ്യക്ഷൻ അരവിന്ദൻ തുമ്പോണ പൊന്നാട അണിയിച്ചു ആദരിച്ചു.
തുടർന്ന് ക്ഷേത്രത്തിൻ്റെ ചുറ്റുപാടുമുള്ള അർഹരായ കുടുംബങ്ങൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ക്ഷേത്രം ട്രസ്റ്റി ഉഷാ അന്തർജനം നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്രത്തിൻ്റെ മുൻകാല പ്രസിഡന്റുമാർ സെക്രട്ടറിമാർ എന്നിവരെ തച്ചോലത്ത് ഗോപാലൻ മണാശ്ശേരി ഉപഹാരങ്ങൾ നൽകി ആദരിച്ചു. ക്ഷേത്രം പ്രസിഡന്റ് രാജൻ കാരന്തൂർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം സിക്രട്ടറി ജയൻ പുൽപ്പറമ്പിൽ സ്വാഗതം പറഞ്ഞു.അശോകൻ പുനത്തിൽ ഓമശ്ശേരി ഒൻപതാം വാർഡ് മെമ്പർ യോഗം നിയന്ത്രിച്ചു. തുടർന്ന് തെക്കയിൽ അനീഷ് മലയമ്മ നന്ദിയും പറഞ്ഞു. തുടർന്നുള്ള അത്തസദ്യയായ പ്രസാദഊട്ടിൽ നിരവധി പേർ പങ്കെടുത്തു തൃപ്തിയണഞ്ഞു.



