
മുക്കം: മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ ഓണക്കളികളുടെയും കലാപരിപാടികളുടെയും,വടംവലിയുടെയും,ഓണസദ്യയുടെയും, നിറവോടെ ‘തിമൃതോം’ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം മുക്കം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ വത്സൻ നിർവ്വഹിച്ചു.പ്രിൻസിപ്പൽ സി പി ജംഷീന അധ്യക്ഷത വഹിച്ച ചടങ്ങിൽപിടിഎ പ്രസിഡൻ്റ് കെ പി സുരേഷ് വൈസ്പ്രസിഡൻ്റ് ജയപ്രകാശ്,എം പി ടി എ വൈസ് പ്രസിഡൻ്റ് പങ്കജം,അഡ്മിനിസ്ട്രേറ്റർ കെ വി വിജയൻ എന്നിവർ ആശംസ അറിയിച്ചു.പ്രധാന അധ്യാപകൻ സി എം മനോജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ സുധിന നന്ദി പറഞ്ഞു.



