KODIYATHOORLOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
കൊടിയത്തൂർ ജി.എം. യു.പി. സ്കൂളിലേക്ക് എമിറേറ്റ് ഫോറം സൗണ്ട് സിസ്റ്റം കൈമാറി; ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

മുക്കം : കൊടിയത്തൂർ ജി.എം. യു. പി. സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് കൊടിയത്തൂർ എമിറേറ്റ് ഫോറം ആധുനിക സൗണ്ട് സിസ്റ്റം നൽകി .ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സൗണ്ട് സിസ്റ്റം ഫോറം പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീറിൽ നിന്നും പ്രഥമാധ്യാപിക ബി. ഷെറീന ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കവിത സ്‌കൂളിന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റാഗ്രാമിൽ വൈറലായ ഗാന്ധിക്ക് വാർഡ് അംഗം പ്രേമ കോട്ടമ്മൽ ഉപഹാരം നൽകി . പഞ്ചായത്തംഗം പി. അഹമ്മദ് കുട്ടി, പി.ടി.എ പ്രസിഡന്റ് നൗഫൽ പുതുക്കുടി, പി.പി.ഫൈസൽ, എം.പി.ടി.എ ചെയർപേഴ്സൺ മുഫീദ,റിയാസ് കക്കാട് ,വി.സി അബ്ദുല്ലക്കോയ അധ്യാപകരായ എം.കെ. ഷക്കീല ,ഫൈസൽ പാറക്കൽ, സുലൈഖ വളപ്ര തുടങ്ങിയവർ സംസാരിച്ചു.



