LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഹരിത കർമ്മ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും പ്രിയങ്ക ഗാന്ധി എം.പി.യുടെ ഓണസമ്മാനം.

മുക്കം: മണ്ഡലത്തിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ നിരന്തരം പങ്കാളികളാകുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും പ്രിയങ്ക ഗാന്ധി എം.പി.യുടെ ഓണസമ്മാനം. ലോക്‌സഭാ മണ്ഡലത്തിലെ 2,500-ഓളം തൊഴിലാളികൾക്കാണ് ഈ ഓണക്കോടികൾ വിതരണം ചെയ്യുന്നത്.
ഓണക്കോടി വിതരണത്തിന്റെ തിരുവമ്പാടി മണ്ഡലം തല ഉദ്ഘാടനം കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സി.കെ. കാസിം എം.എൽ.എ. ചടങ്ങിന്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
നാടിന്റെ ശുചിത്വം ഉറപ്പുവരുത്തുന്ന തൊഴിലാളികളെ ചേർത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് എം.എൽ.എ. അഭിപ്രായപ്പെട്ടു.

പ്രതിസന്ധികളിലും ഉത്സവ വേളകളിലും ജനങ്ങളെ ചേർത്തുപിടിക്കുന്ന നിലപാടാണ് പ്രിയങ്ക ഗാന്ധിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
തിരുവമ്പാടി മണ്ഡലത്തിൽ നിന്നുള്ള 300-ഓളം പേർക്കാണ് ചടങ്ങിൽ ഓണക്കോടികൾ കൈമാറിയത്. യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ കെ.ടി. മൻസൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യു.ഡി.എഫ്. ജില്ലാ ചെയർമാൻ വി.ഡി. ജോസഫ് മുഖ്യാതിഥിയായിരുന്നു.
ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈകാട്ടിൽ, ജില്ലാ പഞ്ചായത്ത് അംഗം പി.ജി. മുഹമ്മദ്, ഡി.സി.സി. സെക്രട്ടറി എം.ടി. അഷ്‌റഫ്‌, ബി.പി. റഷീദ്‌, ജോണി പ്ലാകാട്ട്, അബ്ദു കോയങ്ങോറാൻ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നകുട്ടി ദേവസ്യ, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുന്നിസ ഷരീഫ്, അലക്‌സ് തോമസ്, അഡ്വ. ഷിബു തോട്ടത്തിൽ, കെ. കോയ, എ.എം. അബൂബക്കർ, വിൻസെന്റ് വടക്കെമുറി, എം.ടി. സെയ്ത് ഫസൽ, നിഷാബ് മൂല്ലോളി, മിനി സണ്ണി, കസ്ന ഹമീദ്, റിയനാസ് സുബൈർ, നാജിയ ടീച്ചർ, ഷറഫുദ്ധീൻ ഗസീബ് ചാലൂളി, എൻ.കെ. അൻവർ തുടങ്ങിയ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com