
തിരുവമ്പാടി :പ്രഭാതം സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ചേപ്പിലംകോട് ഉന്നതിയിൽ വെച്ച് സാംസ്‌കാരിക ഘോഷ യാത്രയോടെയും വിവിധ കലാ-കായിക മത്സരങ്ങളോടെ ഓണാഘോഷം വിപുലമായി നടത്തി.സംസ്ക്കാരിക ഘോഷ യാത്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ.അജിത ഉദ്ഘാടനം ചെയ്തു.ലക്കി ഡ്രോ നറുക്കെടുപ്പ് മറിയപ്പുറം വാർഡ് മെമ്പർ ടി. കെ. ശിവൻ നിർവഹിച്ചു.സംഘം പ്രസിഡന്റ് നിഷാദ് എൻ. കെ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ശ്രീനിവാസൻ ടി. സി. സ്വാഗതം പറഞ്ഞു. പ്രവീൺ ടി. ഐ, നവാസ്.സി. എ,നിഖിൽ. ടി. കെ, ശ്യാം. ടി. എസ്, അനൂപ്. ടി, സുരേഷ്. കെ. കെ, വിജിത്ത് വിൽസൺ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി. മനീഷ്. കെ. കെ നന്ദി പറഞ്ഞു.



