തിരുവമ്പാടി എസ്റ്റേറ്റ് അനിശ്ചിതകാല തൊഴിലാളി പണിമുടക്ക് സത്യാഗ്രഹ സമരം എട്ടാം ദിവസം പിന്നിട്ടു..

മുക്കം:സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടി എസ്റ്റേറ്റിൽ തൊഴിലാളികൾ നടത്തി വരുന്ന അനിശ്ചിതകാല സമരം ഇന്നേക്ക് 29 ദിവസമായി. എട്ടാം എട്ടാം ദിവസമായി തൊഴിലാളികൾ നടത്തി വരുന്ന റിലെ സത്യാഗ്രഹ സമരത്തിന് സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധികളായ സന്തോഷ് (INLC )നസീർ കല്ലുരുട്ടി (INTUC )കെ വിശ്വനാഥൻ (CITU )മനേഷ് കുമാർ (BMS )എന്നിവർ ഇന്ന് സത്യാഗ്രഹം അനുഷ്ഠിച്ചു.
വിവിധ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ള ആളുകൾ ഇന്നും സമരത്തിന് പിന്തുണ അറിയിച്ചെത്തി.കരശ്ശേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് വി ൻ ജംനാസ്.INTUC നേതാവും കരശ്ശേരി പഞ്ചായത്ത് 2ആം വാർഡ് മെമ്പറും ആയ ജംഷീദ് ഒളകര. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നിഷാദ് വീച്ചി. എന്നിവർ ഇന്ന് സമര പന്തലിൽ എത്തി പിന്തുണ അറിയിച്ചു സംസാരിച്ചു.NCP ബ്ലോക്ക് കമ്മറ്റി സമരത്തിന് പ്രകടനവുമായെത്തി സമരത്തിന് പിന്തുണ അറിയിച്ചു.ഗുലാൻ ഹുസൈൻ അധ്യക്ഷനായി. സംസ്ഥാന സമിതി അംഗo പി പി ജോയ് ഉത്ഘടനo ചെയ്തു. ടി കെ സാമി. യൂസുഫ് പുതുപ്പാടി. അബ്ദുൾ മജീദ് കലത്തിങ്ങൽ. പ്രേമൻ മുത്തേരി. പി കെ വാസു. കെ സി ആലി. റസാക്ക്എൻ.ടി ജെ റോയ്. രാജേഷ് തിരുവമ്പാടി. ടി വിനോദ്. മൂച്ചിതോടാൻ മുഹമ്മദ്. ജോഷി കോടഞ്ചേരി. ഷാജഹാൻ കൊടിയത്തൂർ. മുഹമ്മദ് പിലാശേരി. സോമൻ പുനത്തിൽ എന്നിവർ സംസാരിച്ചു.
BMS ജില്ലാ നേതാക്കൾ ഇന്ന് സമരപന്തലിൽ എത്തി പിന്തുണ അറിയിച്ചു. BMS ജില്ലാ സെക്രട്ടറി ടി എം പ്രശാന്ത് ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് രവീന്ദ്രൻ. മേഖലാ സെക്രട്ടറി വിപിൻ ശ്രീനിവാസൻ. മേഖലാ പ്രസിഡന്റ് ഗിരീഷ്. ദിവാകരൻ. സിന്ധു. കേശവൻ. ആണ്ടികുട്ടി. കൃഷ്‌ണൻ. ലീല. സൗമിനി എന്നിവർ സംസാരിച്ചു.
സമര വരും ദിവസങ്ങളിൽ ശക്തമാക്കുമെന്ന് തൊഴിലാളി നേതാക്കൾ അറിയിച്ചു.കെ റഫീഖ്. ഹർഷാദ് പാപ്പാട്ട്. ടി പി ജബ്ബാർ. കെ നജ്മുദീൻ. എ വി അനിൽ. കെ പ്രഹ്ലാദൻ. അനസ് കാക്കങ്ങൽ. ബാത്ഷാ എന്നിവർ നേതൃത്വo നൽകി.



