LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നീലേശ്വരം ഡിവിഷനിൽ വയോമിത്രം ക്ലിനിക് ആരംഭിച്ചു

മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരം ഡിവിഷനിൽ വയോമിത്രം ക്ലിനിക് ആരംഭിച്ചു. വയലക്കോട്ടു പറമ്പ് സാംസ്കാരിക നിലയത്തിൽ ആരംഭിച്ച ക്ലിനിക്കിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ: കെ പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ബബിത മനോജ് അധ്യക്ഷയായി. വയോമിത്രം ജില്ല കോ-ഓർഡിനേറ്റർ ജിഷോ പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ റാഷിദ്, പെതുമരാമത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ഭവന വിനോദ്, കൗൺസിലർമാരായ ലീല, സുനിൽ പൊയ്യേരി എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com