തിരുവമ്പാടിവ്യാപാരോത്സവം ‘ തില്ലം തില്ലം 360°’: ഇന്ന് വൈകുന്നേരം മെഗാ ഗാനമേളയും സിനിമാറ്റിക് ഡാൻസും

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 6 മണിക്ക് തിരുവമ്പാടി ഓപ്പൺ സ്റ്റേജിൽ വച്ച് വർണ്ണാഭമായ കലാസന്ധ്യ അരങ്ങേറുന്നു. പ്രമുഖ സംഗീത ബാന്റായ ‘Red chilly Wayanad’ അവതരിപ്പിക്കുന്ന മെഗാ ഗാനമേളയാണ് പ്രധാന ആകർഷണം.
‘Campus Chills’ ഫെയിം നൂറു ബിൻ ഷാസ്, യൂനസ് ഖാൻ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം ഷിജേഷ്, ഫ്ലവേഴ്സ് ടി.വി. മൈലാഞ്ചി മൊഞ്ച് ഫെയിം മേഘന തുടങ്ങി പ്രേക്ഷകശ്രദ്ധ നേടിയ പ്രിയ കലാകാരന്മാർ വേദിയിൽ സംഗീതവിരുന്നൊരുക്കും.
ഗാനമേളയ്ക്ക് പുറമേ ആവേശം നിറയ്ക്കാൻ സിനിമാറ്റിക് ഡാൻസ് പെർഫോമൻസുകളും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. സംഗീതവും നൃത്തവും കോർത്തിണക്കുന്ന ഈ സാംസ്കാരിക സായാഹ്നത്തിലേക്ക് നാട്ടുകാരെയും വ്യാപാര സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.



