KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
കായികലഹരിയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ!
കായികലഹരിയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ!
വർണാഭമായ മാർച്ച് പാസ്റ്റും ദീപശിഖാ പ്രയാണവുമായി സ്കൂൾ കായികമേളയ്ക്ക് തുടക്കം.

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ കായികമേളയ്ക്ക് ആവേശജ്ജ്വല തുടക്കം. കായിക മികവിന്റെയും കൂട്ടായ്മയുടെയും സന്ദേശമുയർത്തി ബ്ലൂ, ഗ്രീൻ, റെഡ്, യെല്ലോ ഹൗസുകളിലെ വിദ്യാർത്ഥികൾ അണിനിരന്ന മാർച്ച് പാസ്റ്റ് മേളയുടെ പ്രധാന ആകർഷണമായി.
തുടർന്ന് കായികമേളയുടെ പ്രതീകമായ ദീപശിഖാ പ്രയാണം നടന്നു. ജ്വലിക്കുന്ന ദീപശിഖയുമായി വിദ്യാർത്ഥികൾ നടത്തിയ പ്രയാണം മേളയ്ക്ക് ഉത്സവഛായ പകർന്നു. സ്‌കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ് കായികമേള ഉദ്ഘാടനം ചെയ്തു. വിവിധ കായിക ഇനങ്ങളിൽ ബ്ലൂ, ഗ്രീൻ, റെഡ്, യെല്ലോ ഹൗസുകൾ തമ്മിൽ ആവേശകരമായ മത്സരങ്ങൾ നടന്നു.കായികാധ്യാപകൻ അനൂപ് ജോസ് , അധ്യാപക അനധ്യാപകർ മത്സരങ്ങൾക്ക് നേതൃത്വം നല്കി.



