മുക്കം നഗരസഭ മാലിന്യമുക്തമാക്കൽ: വ്യാപാരികളുടെ യോഗവും അവബോധ പരിപാടിയും സംഘടിപ്പിച്ചു

മുക്കം: മുക്കം നഗരസഭയെ പരിപൂർണ്ണമായി മാലിന്യമുക്തമാക്കുന്നതിനും സൗന്ദര്യവൽക്കരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വ്യാപാരി വ്യവസായികളുടെ യോഗവും അവബോധ പരിപാടിയും വ്യാപാര ഭവനിൽ വെച്ച് നടന്നു.
നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് കുന്നത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കൃഷ്ണഗോപാൽ സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ യോഗത്തിൽ സംസാരിച്ചു.
ശുചിത്വ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഹെൽത്ത് ഇൻസ്പെക്ടർമാരായ മജീദ്, പ്രജിത്ത് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി പി. പ്രേമൻ, വ്യാപാരി വ്യവസായി സമിതി പ്രതിനിധി സുരേന്ദ്രനാഥ്, കൗൺസിലർമാരായ ഷെരീഫ് വെണ്ണക്കോട്, ബബിത മനോജ്, ഗിരിജ, ബനൂജ, എന്നിവർ സംസാരിച്ചു. എച്ച്.ഐ. രാജേഷ് യോഗത്തിന് നന്ദി രേഖപ്പെത്തി



