
കോടഞ്ചേരി: ഇൻഡോ അമച്വർ ഗോ അസോസിയേഷന്റെ (IAGA) നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ വെച്ച് നടന്ന നാഷണൽ ഗോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശിനി ജിസ്ന ടിജോ.
ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്തിയിട്ടുള്ള മൈൻഡ് സ്പോർട്സ് ഇനമായ ഗോ ഗെയിമിൽ 15-ഓളം സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിലാണ് ഈ നേട്ടം.
കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയും, നെല്ലിപ്പൊയിൽ താന്നിക്കാമറ്റത്തിൽ ജോർജ്കുട്ടി സിന്ധു ദമ്പതികളുടെ മകളുമാണ്



