ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റ്: പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ജേതാക്കൾ.

കോഴിക്കോട് : കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ 436 പോയിന്റോടെ മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാമ്പാറ ജേതാക്കളായി.
157 പോയിന്റ് നേടി കുളത്തുവയൽ ജോർജിയൻ സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനവും,118 പോയിന്റോടെ മെഡിക്കൽ കോളേജ് ടീം അത്‌ലറ്റിക് മൂന്നാം സ്ഥാനവും നേടി.
വിജയികൾക്കുള്ള ട്രോഫികൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജീത് കുമാർ സമ്മാനിച്ചു. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.എം. ജോസഫ് അധ്യക്ഷത വഹിച്ചു.
പി.ടി. അഗസ്റ്റിൻ, എബിമോൻ മാത്യു, വി.കെ. സാബിറ, മോളി ഹസൻ, പ്യാരിൻ അബ്രഹാം എന്നിവർ ആശംസകൾ നേർന്നു. ഇബ്രാഹിം ചീനിക്ക സ്വാഗതവും പി. ഷഫീഖ് നന്ദിയും പറഞ്ഞു.



