LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കിടപ്പുരോഗികൾക്ക് ആശ്വാസമേകി മുത്തേരി ഡിവിഷന്റെ ഇൻവെർട്ടർ ബൾബ് വിതരണം

മുക്കം: അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം മൂലം ദുരിതത്തിലായ കിടപ്പുരോഗികൾക്ക് ആശ്വാസവുമായി മുക്കം നഗരസഭയിലെ മുത്തേരി ഡിവിഷൻ കമ്മിറ്റി. ഡിവിഷനിലെ മുഴുവൻ കിടപ്പുരോഗികളുടെയും വീടുകളിലേക്ക് സൗജന്യമായി ഇൻവെർട്ടർ എൽ.ഇ.ഡി (Inverter LED) ബൾബുകൾ എത്തിച്ചു നൽകുന്ന മാതൃകാപരമായ പദ്ധതിക്ക് തുടക്കമായി.
വൈദ്യുതി മുടങ്ങുന്ന സാഹചര്യങ്ങളിലും രോഗികൾക്ക് വെളിച്ചം തടസ്സമില്ലാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിളർമാട്ടുമ്മൽ ലായിക്കിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഡിവിഷൻ കൺവീനർ കെ. വിഷ്ണുരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സുനീഷ് ടി, സജി സി.കെ, രവീന്ദ്രൻ വി, ജയരാജൻ മുത്തേരി, ആശാവർക്കർ മിനി, ബാബു ചെറുകാട്, ദിവാകരൻ ചെറുകാട് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com