LOCAL NEWS

കൂരോട്ടുപാറ – ഗുരുവായൂർ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സർവീസ് ആരംഭിച്ചു

തിരുവമ്പാടി: കൂരോട്ടുപാറ – കോടഞ്ചേരി – തിരുവമ്പാടി – മുക്കം – കോഴിക്കോട് വഴി ഗുരുവായൂരിലേക്ക് കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ദീർഘദൂര ടൗൺ ടു ടൗൺ ബസ് സർവീസ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ സർവീസ് ഉദ്ഘാടനം ചെയ്തു.

മലയോര മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്നതോടൊപ്പം സ്ത്രീകൾക്ക് ഏറെ പ്രയോജനകരമായിരിക്കും പ്രിയദർശിനി ബസ് സർവീസെന്ന് മില്ലി മോഹൻ പറഞ്ഞു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷൻ വിൻസന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശിവദാസൻ താഴെപാലാട്ട്, വിൻസൺ തറപ്പിൽ, ബിജു ഓത്തിക്കൽ, ജെയിംസ് കിഴക്കുംകര, സാബു മനയിൽ, വിപിൻ പുതുപ്പറമ്പിൽ, സിജു ഓത്തിക്കൽ എന്നിവർ പ്രസംഗിച്ചു.

തിരുവമ്പാടി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് രാവിലെ ആറിന് പുറപ്പെടുന്ന ബസ് തമ്പലമണ്ണ, കോടഞ്ചേരി വഴി 6.40ന് കൂരോട്ടുപാറയിലെത്തും. ഇവിടെനിന്ന് 6.50ന് ഗുരുവായൂരിലേക്ക് യാത്ര തുടരും. നെല്ലിപ്പൊയിൽ, കോടഞ്ചേരി, മുറമ്പാത്തി, തിരുവമ്പാടി, മുക്കം, കോഴിക്കോട് വഴി ഗുരുവായൂരിലേക്കാണ് ടൗൺ ടു ടൗൺ സർവീസ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com