LOCAL NEWSNews

കൂപ്പൺ വേണ്ട ശമ്പളം മതി; കോഴിക്കോട് കട്ടാങ്ങലില്‍ മന്ത്രി ആൻ്റണി രാജുവിൻ്റെ വാഹനം തടഞ്ഞ് കെഎസ്ആര്‍ടിസി‍ ജീവനക്കാരുടെ പ്രതിഷേധം

ചാത്തമംഗലം: ഗതാഗത മന്ത്രി ആന്റണി രാജുവിനു നേരെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം. ഐഎന്‍ടിയുസി യൂണിയനില്‍പ്പെട്ട തൊഴിലാളികളാണ് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് കട്ടാങ്ങലില്‍വച്ചാണ് സംഭവം. മന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് വാഹനം കടത്തിവിട്ടത്. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള കൂപ്പണ്‍ തങ്ങള്‍ക്കുവേണ്ടെന്നും പകരം ശമ്പളം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

മന്ത്രിക്കുനേരെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു സൂചന ലഭിച്ചതിനാല്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹമുണ്ടായിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ചെത്തിയവരാണ് പ്രതിഷേധിച്ചത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com