LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

പി ടി ബി സ്മാരക ബാലശാസ്ത്ര പരീക്ഷയ്ക്ക് മുക്കത്ത് തുടക്കമായി

മുക്കം: വിദ്യാഭ്യാസ വകുപ്പ്, മലയാളം മിഷൻ, കാൻഫെഡ്, പി ടി ബി സ്മാരക ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്ത്ര) നടത്തുന്ന മുപ്പത്തി ഏഴാമത് പി ടി ബി സ്മാരക ബാലശാസ്ത്ര പരീക്ഷയ്ക്ക് തുടക്കമായി. വിദ്യാർത്ഥികളുടെ അന്വേഷണ തൃഷ്ണയും സ്വയം പഠനശേഷിയും വർദ്ധിപ്പിക്കാനുദ്ദേശിച്ചുള്ള പരീക്ഷയുടെ കോഴിക്കോട് ജില്ലതല ഉദ്ഘാടനം മുക്കംഹയർസെക്കൻഡറി സ്കൂളിലാണ് നടന്നത്. ശാസ്ത്ര ജില്ലപ്രസിഡൻഡ് കാഞ്ചന കൊറ്റങ്ങലും ജില്ലകോഓർഡിനേറ്റർ ഡോ.പി എസ് ബേബി ഷക്കീലയും ചേർന്ന് സ്കൂൾ പ്രധാനാധ്യാപകൻ സി എം മനോജിന് ചോദ്യപേപ്പർ കൈമാറിയാണ് ഉദ്ഘാടനം നടത്തിയത്. കെ വി വിജയൻ, ആര്യ ചാക്കോ,സുധിന ഗവാസ് എന്നിവർ സംസാരിച്ചു. ആരോടും ചോദിക്കാം ഏതു പുസ്തകവും വായിക്കാം എവിടെനിന്നും ഉത്തരങ്ങൾ ശേഖരിക്കാം എന്ന രീതിയിൽ ഒരുമാസം സമയമെടുത്ത് ഉത്തരങ്ങൾ കണ്ടെത്തി പുസ്തകരൂപത്തിലാണ് ഉത്തരങ്ങൾ ക്രോഡീകരിക്കേണ്ടത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com