LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഹ്യൂമൻ–വൈൽഡ്‌ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവ്;സ്വാഗത സംഘ രൂപികരണ യോഗം നാളെ തിരുവമ്പാടിയിൽ

തിരുവമ്പാടി: സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വന്യ ജീവി ശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി
ഹ്യൂമൻ–വൈൽഡ്‌ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവ്
ഈ മാസം 29 ന് തിരുവമ്പാടിയിൽ നടക്കും.മുഖ്യമന്ത്രി, കൃഷി മന്ത്രി, വനം വകുപ്പ് മന്ത്രി, റവന്യുമന്ത്രിമാരും പ്രിയങ്ക ഗാന്ധി എം പിയും യോഗത്തിൽ പങ്കെടുക്കും. ഹ്യൂമൻ–വൈൽഡ്‌ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവിൻ്റെ സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് തിരുവമ്പാടിയിൽ നടക്കും.ഗ്രാമപഞ്ചായത്ത് ഓഡിറ്റാേറിയത്തിൽ വൈകിട്ട് 4 മണിക്കാണ് യോഗം. ജില്ലയിലെ
എം.എൽ.എമാർ, എം.പി.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ.
വനം വകുപ്പ് പ്രതിനിധികൾ.
കൃഷി വകുപ്പ് പ്രതിനിധികൾ.
അനുബന്ധ വകുപ്പുകളുടെയും
സ്ഥാപനങ്ങളുടെയും പ്രതിനിധികൾ.
കർഷക സംഘടനകളുടെ പ്രതിനിധികൾ.
വിഷയവുമായി ബന്ധപ്പെട്ട് ആവശ്യമായ മറ്റ് വകുപ്പുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ, ബന്ധപ്പെട്ട പ്രധാന വ്യക്തികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൃഷി മന്ത്രി ടി.സിദ്ധീഖ് യോഗത്തിൽ പങ്കെടുക്കുമെന്ന് സി.കെ കാസിം എം എൽ എ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com