
തിരുവമ്പാടി: “നന്മയിൽ നമുക്ക് ഒത്തൊരുമിക്കാം”എന്ന ശീർഷകത്തിൽ തിരുവമ്പാടി റെയ്ഞ്ചിന് കീഴിലുള്ള പതിമൂന്ന് മദ്റസകളിൽ നിന്ന് പ്രത്യേകം തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ക്യാമ്പ് സംഘടിപ്പിച്ചു. റെയ്ഞ്ച് പ്രസിഡന്റ് സയ്യിദ് ജവാദ് തങ്ങൾ പതാക ഉയർത്തി. മുബശിർ സഖാഫി പച്ചക്കാട് പ്രാർത്ഥന നിർവഹിച്ചു. റെയ്ഞ്ച് ട്രെയ്നിംഗ് പ്രസിഡന്റ് അബ്ബാസ് സഖാഫി പെരുമ്പള്ളിയുടെ അദ്ധ്യക്ഷതയിൽഎസ് വൈ എസ് മുക്കം സോൺ പ്രസിഡന്റ് അബ്ദുസലാം മുസ്ലിയാർ പുന്നക്കൽ ഉദ്ഘാടനം ചെയ്തു.
അഞ്ച് സെഷനുകളിലായി , അബ്ദുറഹ്മാൻ സഖാഫി മലയമ്മ, ശാഹിദ് അദനി ഉമ്മത്തൂർ, ലത്വീഫ് സഖാഫി, SSF ജില്ലാ സെക്രട്ടറി അനീസ് മുഹമ്മദ് ജി എന്നീ പ്രമുഖർ നേതൃത്വം നൽകി. തിരുവമ്പാടി പോലീസ് ഉദ്യോഗസ്ഥൻ അനീസ് കാരശേരി ലഹരി വിരുദ്ധ ബോധവൽകരണം നടത്തി. ക്യാമ്പിൽ നൂറിൽപരം വിദ്യാർത്ഥികൾ പങ്കടുത്തു. റെയ്ഞ്ച് ട്രെയ്നിംഗ് സെക്രട്ടറി ഹാരിസ് സഖാഫി സ്വാഗതവും മിദ്ലാജ് ഫാളിലി മുരിങ്ങംപുറായ് നന്ദിയും പറഞ്ഞു.



