LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി കുടുംബശ്രീ സി ഡി എസ് ഓണച്ചന്തയും പായസമത്സരവും നടത്തി.

തിരുവമ്പാടി കുടുംബശ്രീ
സി ഡി എസ് നടത്തിയ ഓണചന്തയും പായസമത്സരവും വൻജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സി ഡി എസിന്റെ കീഴിലുള്ള
എ ഡി എസിന്റെയും വിവിധ കുടുംബശ്രീ യൂണിറ്റുകളുടെയും പച്ചകറികളും മറ്റു ഭഷ്യഉത്പന്നങ്ങളും വസ്ത്രങ്ങളും ഓണചന്തയിൽ വിപണനം നടത്തി. കുടുംബശ്രീ
സി ഡി എസ് നടത്തിയ പായസമത്സരത്തിൽ 11 എ ഡി എസിൽ നിന്നും ടീമുകൾ മത്സരത്തിനെത്തി.നാലു മണിക്ക് മുൻപായി ചന്തയിൽ എത്തിയ മുഴുവൻ ഉത്പന്നങ്ങളും വിറ്റഴിച്ചു.


സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവ്‌,, വൈസ് ചെയർപേഴ്സൺ ഷിജി ഷാജി,മറ്റു സി ഡി എസ് മെമ്പർമാർ നേതൃത്വം കൊടുത്ത
ഓണചന്തയും പായസമത്സരവും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ എ അബ്ദുറഹ്മാൻ സ്ഥിരം അധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ,
ലിസി മാളിയേക്കൽ,,പഞ്ചായത്ത്‌ അംഗങ്ങളായ കെ എം മുഹമ്മദലി,കെ ഡി ആന്റണി,ബിന്ദു ജോൺസൺ, ലിസി സണ്ണി, , മഞ്ജു ഷിബിൻ, രാധാമണി ദാസൻ, അസിസ്റ്റന്റ് സെക്രട്ടറി മനോജ്‌ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com