LOCAL NEWSTHIRUVAMBADY

തിരുവമ്പാടി ടൗണിൽ ഗതാഗത നിയന്ത്രണം

തിരുവമ്പാടി:കര്‍ഷക സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണ സംസ്ഥാനതല കോണ്‍ക്ലേവ് നാളെ (29.09.2026) തിരുവമ്പാടിയിൽ നടക്കുന്നതിനാൽ രാവിലെ മുതൽ വൈകിട്ട് 6 മണി വരെ താഴെതിരുവമ്പാടി ജംഗ്ഷൻ മുതൽ (യുസി മുക്ക്) പോലീസ് സ്റ്റേഷൻ, തിരുവമ്പാടി കുരിശ് പള്ളി ജംഗഷൻ, ചർച്ച് റോഡ്, പുന്നക്കൽ ജംഗ്ഷൻ വരെ (വില്ലേജ് ഓഫീസിന് സമീപം) എന്നിവിടങ്ങളിലുള്ള ഇരു വശത്തുള്ള വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചതായി തിരുവമ്പാടി സ്റ്റേഷൻ ഓഫീസർ രമ്യ കെ.ഇ അറിയിച്ചു.
അനധികൃതമായി പാർക്ക് ചെയ്തു കഴിഞ്ഞാൽ കടുത്ത പിഴ അടക്കേണ്ടി വരുമെന്നും വാഹന ഗതാഗതങ്ങൾ കൂടരഞ്ഞി റോഡിൽ പാർക്ക് ചെയ്യാമെന്നും ഓഫീസർ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com