ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (DKTF) തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ ഒക്ടോബർ 11-ന്.

മണാശ്ശേരി : ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (DKTF) തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ 2026 ഒക്ടോബർ 11 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മണാശ്ശേരി കോൺഗ്രസ് ഓഫീസിൽ വെച്ച് നടക്കും.
DKTF സംസ്ഥാന പ്രസിഡന്റ് യു.വി. ദിനേശ് മണി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. DKTF ജില്ലാ പ്രസിഡന്റ് മനോജ് കുമാർ പാലങ്ങാട് മുഖ്യപ്രഭാഷണം നടത്തും.
DKTF നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. അബ്ദുള്ള ചടങ്ങിൽ അധ്യക്ഷത വഹിക്കും. DCC ജനറൽ സെക്രട്ടറി ബാബു കെ. പൈക്കാട്ട്, DCC സെക്രട്ടറി ബിപിൻ റഷീദ്, മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. സിറാജുദ്ധീൻ, മുക്കം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നിഷാബ് മുല്ലോളി, DKTF ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. മുഹമ്മദ്, യു.പി. മമ്മദ് തുടങ്ങി വിവിധ നേതാക്കളും DKTF മണ്ഡലം പ്രസിഡന്റുമാരും പരിപാടിയിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും.



