KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ശാസ്ത്രമേളയിൽ മഞ്ഞുവയൽ വിമല യു.പി സ്കൂളിന് ഇരട്ടക്കിരീടം.

നെല്ലിപ്പൊയിൽ : താമരശ്ശേരി ഉപജില്ല ശാസ്ത്ര – ഐ.ടി മേളകളിൽ മഞ്ഞുവയൽ വിമല യു.പി സ്കൂൾ ഓവറോൾ കിരീടം നേടി.
സാമൂഹ്യ  – ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലും മികച്ച പ്രകടനം കാഴ്ച വെച്ചു. വിദ്യാർത്ഥികളുടെ മികച്ച പ്രകടനവും, അധ്യാപകരുടെ കൃത്യമായ പരിശീലനവും, കൂട്ടായ പരിശ്രമവുമാണ് ഈ തിളക്കമാർന്ന വിജയത്തിന് വഴിയൊരുക്കിയത്. വിദ്യാർത്ഥികളെയും അധ്യാപകരെയും മാനേജ്‌മെന്റും പി.ടി.എയും അനുമോദിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് വള്ളിക്കുന്നേൽ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ജിനേഷ് കുര്യൻ, പ്രധാനധ്യാപകൻ ജിബിൻ പോൾ എന്നിവർ സംസാരിച്ചു. അധ്യാപകരായ സി.ജിജി ജോർജ്, അനുപമ ജോസഫ്, അഖില ബെന്നി, ഷെബീർ കെ.പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com