LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
മുക്കം നഗരസഭയിൽ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു; പരിശോധന ശക്തമാക്കി ആരോഗ്യവിഭാഗം.

മുക്കം: മുക്കം നഗരസഭാ മിനി പാർക്ക് പരിസരത്തുനിന്ന് നൂറോളം പാക്കറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു അതിഥി തൊഴിലാളിയിൽ നിന്നാണ് പാൻപരാഗ്, ഹാൻസ് തുടങ്ങിയ നിരോധിത ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. നഗരസഭാ സി.സി.എം ഇ.കെ. രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.കെ. മജീദ്, ആശ തോമസ്, അമ്പിളി എന്നിവർ അടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ലഹരിമുക്ത നഗരസഭയുടെ ഭാഗമായി വരും ദിവസങ്ങളിൽ അതിഥി തൊഴിലാളികളുടെ കേന്ദ്രങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പരിശോധന കൂടുതൽ കർശനമാക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.



