NewsTHIRUVAMBADY

പാലിയേറ്റിവ് കിടപ്പ് രോഗികൾക്ക് ഓണസമ്മാനം വീടുകളിൽ എത്തിച്ചു നൽകി

തിരുവമ്പാടി :തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് കിടപ്പ് രോഗികൾക്ക് ഓണകിറ്റ് വിതരണം നടത്തി.

താഴെ തിരുവമ്പാടി വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് ഓണകിറ്റ് നൽകി ഉദ്ഘടനം ചെയ്‌തു. 22 തരം ഭക്ഷ്യധാന്യങ്ങളും ഓണപുടവയും അടങ്ങുന്നതാണ് ഓണകിറ്റ്

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. റംല ചോലക്കൽ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ )രാമചന്ദ്രൻ കരിമ്പിൽ (ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )ലിസി എബ്രഹാം (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ )വാർഡ് മെമ്പർമാരായ കെ എ മുഹമ്മദലി,ഷൗക്കത്തലി, കെ.ഡി ആന്റണി,ബിന്ദു ജോൺസൺ,ലിസി സണ്ണി, മെഡിക്കൽ ഓഫീസർ ഡോ. ഫെസിന ഹസ്സൻ, ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ, ഷില്ലി എൻ.വി (പി.ച്ച്.എൻ) ലിസി ടി.എ (കമ്മ്യൂണിറ്റി നഴ്‌സ്‌ ) ജനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗിരീഷ് കുമാർ കെ , ശ്രീജിത്ത്‌ കെബി , വിജിമോൾ (ആശാവർക്കർമാരായ ഉഷ, സാവിത്രി ,ഷീന,സതി, സൽമ, സിജി, എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com