News

അഴുക്കു ചാലിൽ വീണു വിദ്യാർത്ഥിനിക്ക് പരിക്ക്

തിരുവമ്പാടി : സ്ലാബ് ഇല്ലാത്ത അഴുക്ക് ചാലിൽ വീണു വിദ്യാർത്ഥിനിക്ക് പരിക്ക്.

മിൽമുക്ക് വട്ടക്കണ്ടത്തിൽ ഷിഹാബുദീന്റെ മകൾ ഹന്ന ഷെറിൻ (11) ആണ് അഴുക്കുചാലിൽ വീണ് കാലിനു പരിക്കേറ്റത്.

ഇന്നലെ സ്കൂൾ വിട്ടു പോകവേ പോലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം. കാലിന്റെ എല്ലിന് ക്ഷതമുണ്ട്.

പരിക്കേറ്റ ഹന്നയെ ഓമശ്ശേരിയില സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവമ്പാടി സെക്രഡ് ഹാർട്ട് യു. പി. സ്കൂൾ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്.

ഇതിനുമുമ്പും സ്റ്റേഷനു സമീപം സ്ലാബ് ഇല്ലാത്ത അഴുക്കുചാലിൽ വീണു വീട്ടമ്മമാർക്ക് പരിക്കേറ്റിരുന്നു

കൈതപ്പൊയിൽ – അഗസ്ത്യൻമൂഴി റോഡിന്റെ ഭാഗമായാണ് ഇവിടെ പുതിയ അഴുക്കു ചാലുകൾ നിർമിച്ചത്. റോഡ് നിർമാണം സ്തംഭനവസ്ഥയിലാണ്. അഴുക്കു ചാലുകൾക്ക് പലയിടങ്ങളിലും സ്ലാബ് ഇല്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com