
പുതുപ്പാടി : അടിവാരം അൻസാറുൽ മുസ്ലിമീൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രത സമിതിക്ക് രൂപം നൽകി.ലഹരി ഉപയോഗിക്കുന്നവരെയും വില്പന നടത്തുന്നവരെയും കണ്ടെത്തി ബോധവൽക്കരണം നടത്തുന്നതിനും വില്പന തടയുന്നതിനും വേണ്ടി കെ,എം, അബ്ദുറഹ്മാൻ (കുഞ്ഞി),കെ സി ഹംസ,ഷമീർ വളപ്പിൽ,മുജീബ് വി എ,അബ്ദുറഹ്മാൻ ടി ഡി എന്നിവരുടെ നേതൃത്വത്തിൽ 34 അംഗ കമ്മിറ്റി രൂപീകരിച്ചു ,
മഹല്ല് പ്രസിഡൻറ് കെ,മജീദ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മഹല്ല് ഖത്തീബ് ഉവൈസ് വാഫി ഉദ്ഘാടനം ചെയ്തു ,അടിവാരം പ്രദേശത്തെ പതിനഞ്ചോളം മഹല്ലുകൾ ചേർന്ന് ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായാണ് ജാഗ്രത സമിതി രൂപികരിച്ചത്.കെ സി ഹംസ സ്വാഗതവും മഹല്ല് സെക്രട്ടറി മുഹമ്മദ് ഹാജി പുറായിൽ നന്ദിയും പറഞ്ഞു
ലഹരി വിരുദ്ധ സമിതിക്ക് പിന്തുണയുമായി വ്യാപാരികൾ
അടിവാരം : അടിവാരം കേന്ദ്രമായി രൂപം കൊടുത്ത ലഹരി വിരുദ്ധ സമിതിക്ക് പിന്തുണ നൽകാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടിവാരം യൂണിറ്റ് തീരുമാനിച്ചു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇനി മുതൽ സംഘടനയിൽ അംഗമായിട്ടുള്ള ഒരു വ്യാപാരിയും വിൽക്കുവാൻ പാടുള്ളതല്ലന്നും അത്തരക്കാർക്ക് എതിരെ നടപടി സ്വീകരിക്കാനും വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു.കൂടാതെ അടിവാരത്തും പരിസര പ്രദേശത്തും വർദ്ധിച്ചുവരുന്ന തെരു വ് നായ ശല്യത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാൻ കമ്മറ്റി തീരുമാനിച്ചു.പ്രസിഡന്റ് ചെപ്പാല ഉസ്മാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽസെക്റട്ടറി ഷമീർ വളപ്പിൽ,സിപി റഹീം,ബിജു സ്റ്റീഫൻ ,ജോജി തോമസ് തുടങ്ങിയവർ സംസാരിച്ചു.



